About

Kerala Face
Keralaface Logo

ഉള്ളിനെ ഉന്മത്തമാക്കി ഉഴുതുമറിക്കുന്ന ചിന്തകളെ തളച്ചിടാന്‍ ഒരിടം അതും ഒരുക്കിവെച്ചൊരിടം അല്ലേല്‍ വാര്‍ത്തകള്‍ വായനക്കാരെ വട്ടംചുറ്റിക്കുന്ന കാലത്ത് വാര്‍ത്തയില്ലാതെ വായനയ്ക്കൊരിടം അതുമല്ലേല്‍ എഴുത്തിന്‍റെ ആകാശം സ്വപ്നം കണ്ടുറങ്ങുന്നവര്‍ക്ക് ഉയര്‍ന്നുപോങ്ങാനൊരു കുന്നിന്‍പുറം.  അങ്ങനെ പലരീതിയില്‍ പരിചയപ്പെടുത്താം കേരളഫേസ് എന്ന ഈ ചെറു സംരംഭത്തെ.

ഓണ്‍ലൈന്‍ എഴുത്തിന് പ്രചുരപ്രചാരം ഏറിയ വേളയില്‍ അനുഭവങ്ങളെ അല്‍പ്പം പോലും അതിശയോക്തിക്ക് അടിമപ്പെടുത്താതെ അനുവാചകരില്‍ ആനന്ദമോ അമ്പരപ്പോ അതിനപ്പുറമോ അനുഭവവേദ്യമാക്കത്തക്കരീതിയില്‍ അവകാശവാദങ്ങളേതുമില്ലാതെ ആര്‍ക്കും  അവതരിപ്പിക്കാനുള്ളൊരിടം കൂടിയാണ് കേരളഫേസ്.

ചിരിയും ചിന്തയും രാഷ്ട്രീയ – സാമൂഹിക ബോധവും സര്‍ഗാത്മകതയും ഇടകലര്‍ത്തി പ്രതിഫലിപ്പിക്കുന്ന മലയാളിമനസ്സിന്‍റെ നേര്‍ക്കാഴ്ചയാണിത്‌.

അവകാശവാദങ്ങളേതുമില്ലാതെ…..

ശിവകുമാര്‍. എന്‍. ആചാരി