വെബ്‌ ലോകത്ത് എങ്ങനെ വളരാം

0

personal-branding

വെബ്‌ ലോകത്ത് താഴ്ന്നു പറക്കാന്‍ ആഗ്രഹിക്കുന്നതാണ് നമ്മളുടെയെല്ലാം കുഴപ്പം. അങ്ങ് ഉയരങ്ങളില്‍ തടസങ്ങളില്ലാതെ പാറിപ്പറക്കാമെങ്കിലും അവിടെ വിരാജിക്കുന്നവര്‍ വളരെക്കുറവാണ്. അവിടേക്കെത്താന്‍ ശ്രമിക്കുന്നവര്‍ കുറവാണെന്നതാണ് കാരണം.

ഒരു വ്യക്തിയുടേയോ സ്ഥാപനത്തിന്റെയോ Brand ന്റെയോ വളര്‍ച്ചക്ക് വെബ്‌ലോകം തുറന്നുതരുന്ന സാധ്യതകള്‍ അനന്തമാണ്‌. അതിനെ തിരിച്ചറിഞ്ഞ് വേണ്ടവിധം ഉപയോഗപ്പെടുത്തുക എന്നതാണ് ഇന്ന് ഏറ്റവും പ്രധാനം.

ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങും ഓണ്‍ലൈന്‍ ബ്രാന്‍ഡിങ്ങും ഇന്ന് ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിയിരിക്കുന്നു.

Personal brand

ഒരുകാലത്ത് ഉല്‍പ്പന്നങ്ങള്‍ മാത്രമായിരുന്നു മാര്‍ക്കറ്റ്‌ ചെയ്യപ്പെട്ടിരുന്നതെങ്കില്‍ ഇന്ന് ഉല്‍പ്പാദകനേയും അതോടൊപ്പം മാര്‍ക്കറ്റ്‌ചെയ്യുന്നത് ഒരു പുതുമയേ അല്ലാതായി മാറിയിരിക്കുന്നു. സ്വയം പുകഴ്ത്തല്‍ ഒരു മോശം ഏര്‍പ്പാടായി സമൂഹം കണ്ടിരുന്നെങ്കില്‍ സ്വയം മാര്‍ക്കെറ്റിങ്ങ് ഇന്ന് കാലത്തിന്‍റെ അനിവാര്യതയും അഭിമാന ചിഹ്നവുമൊക്കെ ആയി മാറിയിരിക്കുന്നു.

നമ്മള്‍പ്പോലും അറിയാതെ ഇത്തരത്തിലുള്ള കുറെയേറെപ്പേര്‍ നമ്മുടെ മനസ്സില്‍ കയറിക്കൂടിയിട്ടുണ്ടെന്നുള്ള സത്യം എത്രപേര്‍ മനസ്സിലാക്കിയിട്ടുണ്ട്?

വിദ്യാര്‍ത്ഥികള്‍ മുതല്‍ ഉന്നതരായ ഭരണാധികാരികള്‍വരെ ഇത്തരത്തില്‍ സ്വയം ബ്രാന്‍ഡിങ്ങിനു വിധേയരാകുന്നു എന്നത് നമ്മള്‍ ഓര്‍ക്കണം.

ചിലര്‍ക്ക് പേര്‍സണല്‍ ബ്രാന്‍ഡ്‌ കൊണ്ട് വെബ്ബ് ലോകത്ത് തങ്ങളുടെ സാന്നിധ്യമറിയിക്കുക മാത്രമാണ് ലക്ഷ്യമെങ്കില്‍ മറ്റുചിലര്‍ അതിലൂടെ തങ്ങളുടെ കഴിവുകള്‍ മാര്‍ക്കറ്റ്‌ചെയ്തു സാമ്പത്തികനേട്ടമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നവരാണ്.

Digital Marketing

ഇതൊന്നുമല്ലാതെ തങ്ങളുടെ ഉല്‍പ്പന്നങ്ങളോ ബ്രാന്‍ഡ്‌കളോ മാര്‍ക്കറ്റ്‌ചെയ്യാന്‍ ആഗ്രഹിക്കുന്ന സംരംഭകരുമുണ്ട് ഇക്കൂട്ടത്തില്‍ .

ഇത്തരക്കാര്‍ക്ക് തങ്ങളുടെ ലക്ഷ്യം സാക്ഷാല്‍ക്കരിക്കാന്‍ വിവിധ മേഘലയിലുള്ള വിദഗ്‌ദ്ധരുടെ ഉപദേശവും സാങ്കേതിക സഹായങ്ങളും ആവശ്യമായിവരുന്നു. എന്നാല്‍ അത്തരത്തിലുള്ള Paid സര്‍വീസുകള്‍ എല്ലാവര്ക്കും താങ്ങാന്‍ കഴിയണമെന്നില്ല.

അപ്പോള്‍ സാധാരണക്കാര്‍ക്കും ഇത്തരത്തില്‍ വെബ്‌ലോകത്തിന്‍റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി വളരാന്‍ കഴിയില്ലേ എന്നാകും സ്വാഭാവികമായും ഉയര്‍ന്നുവന്നേക്കാവുന്ന ചോദ്യം.

അല്പം മെനക്കെടാന്‍ തയാറാണെങ്കില്‍ തീര്‍ച്ചയായും വെബ് ലോകത്തെ വിജയവഴികള്‍ കണ്ടെത്തുക അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല.

ഈ മേഖലയില്‍ വിജയം കൈവരിച്ചവരുടെയും തുടര്‍ച്ചയായി പഠനം നടത്തുന്നവരുടെയും വാക്കുകള്‍ ശ്രദ്ധയോടെ കേട്ടാല്‍ത്തന്നെ കുറെയേറെ അറിവുകള്‍ സ്വായത്തമാക്കാന്‍ നിങ്ങള്‍ക്ക് കഴിയും.

എന്‍റെയും തുടക്കം അങ്ങനൊക്കെത്തന്നെയായിരുന്നു. പതിയെ പഠനം പ്രാക്ടിക്കലായി മാറി തുടങ്ങുമ്പോള്‍ സംശയങ്ങള്‍ സ്വാഭാവികമായും കൂടിവരും അപ്പോള്‍ നമ്മുടെഭാഗത്തുനിന്നും അറിവിനായുള്ള അന്വേഷണങ്ങള്‍ കൂടും  അതിലൂടെ ആ മേഘലയില്‍ നമ്മള്‍ കൂടുതല്‍ കരുത്താര്‍ജിക്കുകയും ചെയ്യും.

ആപ്പ് ഡിവലപ്പ്മെന്റ്റ്, വെബ് ഡെവലപ്പ്മെന്റ്, ബ്ലോഗിങ്ങ്, കണ്ടന്‍റ് ക്രീയേഷന്‍, ഗ്രാഫിക് ഡിസൈനിംഗ് എന്നീ പല മേഖലകളിലായി ഏകദേശം പത്തുകൊല്ലമായി ഞാന്‍ സജീവമാണ്.  അതിനിടയില്‍ ആഡ്‌സെന്‍സ്‌, അഫ്ഫിലിയേറ്റ് മാര്‍ക്കറ്റിംഗ് മറ്റു Money Making മാര്‍ഗങ്ങള്‍ എല്ലാം വിജയകരമായി ചെയ്യാനും കഴിഞ്ഞിട്ടുണ്ട്.

ലോഗോ ഡിസൈനിങ്ങില്‍ തുടങ്ങി ഡിജിറ്റല്‍ ബ്രാന്റിങ്ങും സേര്‍ച്ച്‌ എഞ്ചിന്‍ ഒപ്ടിമൈസേഷനും കണ്ടന്‍റ് മാര്‍ക്കറ്റിങ്ങും എല്ലാം സ്വയം ചെയ്യുന്നതുകൊണ്ട് ആ മേഖലയില്‍നിന്നും കുറേയേറെ അറിവുകളും സമ്പാതിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്.

എന്നാല്‍ ഇതില്‍നിന്നെല്ലാം കൂടുതല്‍ പണമുണ്ടാക്കുക ആയിരുന്നില്ല എന്‍റെ ലക്ഷ്യം. മറിച്ച് അവയെല്ലാം എന്നെസംബന്ധിച്ചിടത്തോളം പഠനങ്ങളും പരീക്ഷണങ്ങളുമായിരുന്നു. ആ മേഘലയെക്കുറിച്ച് ആധികാരികമായി മറ്റുള്ളവരെ പഠിപ്പിക്കാന്‍ പ്രാപ്തനാവുക എന്നതായിരുന്നു ലക്‌ഷ്യം.

അത്തരത്തില്‍ അനുഭവങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും ഞാന്‍ ആര്‍ജിച്ചെടുത്ത അറിവുകള്‍ ഏവര്‍ക്കും പ്രയോജനപ്പെടത്തക്കരീതിയില്‍ പങ്കുവെക്കണമെന്ന എന്റെ ആഗ്രഹമാണ് ഈ ചാനലില്‍ കൊണ്ടെത്തിച്ചത്.

ചുരുങ്ങിയചിലവില്‍ വെബ് ലോകത്ത് എങ്ങനെ തങ്ങളുടെ സാന്നിധ്യമുറപ്പിക്കാന്‍ കഴിയുമെന്ന് വിദ്യര്‍ത്ഥികളേയും പ്രൊഫഷണലുകളേയും സംരംഭകരേയും പഠിപ്പിക്കുക എന്നതാണ് ഈ ചാനലിന്റെ പ്രധാന ലക്ഷ്യം.

അതുകൊണ്ട് നിങ്ങളെല്ലാവരും ഈ ചാനല്‍ മറക്കാതെ subscribe ചെയ്യണം കൂടാതെ ഇതില്‍വരുന്ന വീഡിയോകള്‍ കണ്ടിട്ട് സംശയങ്ങള്‍ വല്ലതുമുണ്ടെങ്കില്‍ ചോദിക്കാനും മടിക്കരുത്. കമന്റ്‌ രൂപത്തില്‍ നിങ്ങള്‍ക്കത് ചോദിക്കാം.

അപ്പോള്‍ ഈ വെബ്‌ ലോകത്ത് വളരാന്‍ നിങ്ങള്‍ റെഡിയല്ലേ ? എന്തിനു മടിക്കണം ഞാനില്ലേ കൂടെ?

അധികം കാശുമുടക്കാതെയും വെബ്‌ലോകത്ത് പുതിയ ഉയരങ്ങള്‍ കീഴടക്കാമെന്ന് പലര്‍ക്കും അറിയില്ല. അപ്പോള്‍ ഒരുരൂപപോലും ചിലവാക്കാതെ ആ വിദ്യകള്‍ പഠിക്കാന്‍ കൂടി കഴിഞ്ഞാലോ? ഇതാ അത്തരത്തിലൊരവസരം നിങ്ങള്‍ക്ക് !!
Please subscribe the YouTube channel

https://www.youtube.com/channel/UClqBrgaSRxZkr36CC0wDUMw

NO COMMENTS

LEAVE A REPLY