Press "Enter" to skip to content

About this Magazine

ള്ളിനെ ഉന്മത്തമാക്കി ഉഴുതുമറിക്കുന്ന ചിന്തകളെ തളച്ചിടാനൊരിടം അതും ഒരുക്കിവെച്ചൊരിടം; അല്ലേല്‍ വാര്‍ത്തകള്‍ വായനക്കാരെ വട്ടംചുറ്റിക്കുന്ന കാലത്ത് വാര്‍ത്തയില്ലാതെ വായനയ്ക്കൊരിടം; അതുമല്ലേല്‍ എഴുത്തിന്‍റെ ആകാശം സ്വപ്നം കണ്ടുറങ്ങുന്നവര്‍ക്ക് ഉയര്‍ന്നുപോങ്ങാനൊരു കുന്നിന്‍പുറം.  അങ്ങനെ പലരീതിയില്‍ പരിചയപ്പെടുത്താം കേരളഫേസ് (www.keralaface.com) എന്ന ഈ ചെറു സംരംഭത്തെ.

ഓണ്‍ലൈന്‍ എഴുത്തിന് പ്രചുരപ്രചാരം ഏറിയ ഈ വേളയിലും സാമൂഹ്യ മാധ്യമങ്ങളുടെ അതിര്‍വരമ്പുകള്‍ക്ക് പുറത്തുള്ളതും അതിവിശാലവും  സ്വതന്ത്രവും അനന്തസാധ്യതകളുള്ളതുമായ ഒരെഴുത്തിടം ഇന്നും ബ്ലോഗുകളും വെബ്‌ മാഗസിനുകളുമാണ്.  ഇത്തരത്തില്‍ ആര്‍ക്കും അനുഭവങ്ങളോ ഭാവനയോ ചിന്തയോ അനുവാചകരില്‍ അറിവോ ആനന്ദമോ അമ്പരപ്പോ അനുഭവവേദ്യമാക്കത്തക്കരീതിയില്‍ അവകാശവാദങ്ങളേതുമില്ലാതെ അവതരിപ്പിക്കാനുള്ളൊരിടം കൂടിയാണ് കേരളഫേസ്.

ചിരിയും ചിന്തയും രാഷ്ട്രീയ – സാമൂഹിക ബോധവും സര്‍ഗാത്മകതയും ഇടകലര്‍ത്തി പ്രതിഫലിപ്പിക്കുന്ന മലയാളിമനസ്സിന്‍റെ നേര്‍ക്കാഴ്ചയാണിത്‌..

Facebook.com/TheKeralaFace

അവകാശവാദങ്ങളേതുമില്ലാതെ…..

പ്രസാധകൻ