ഒരു സ്വപ്ന സാക്ഷാല്‍കാരം കേരള ഫേസ് ലൂടെ

0
Design: Sivakumar N

കല സാഹിത്യ കാരന്‍മാര്‍ പലപ്പോഴും അവരുടെ സൃഷ്ടിയില്‍ മാത്രം ഒതുങ്ങി കൂടാനാണ് ശ്രമിക്കാറുള്ളത്. അവര്‍ പലപ്പോഴും അവരുടെ സൃഷ്ടികള്‍ വേണ്ടവിധം മാര്‍ക്കറ്റ്‌ ചെയ്യാന്‍ അറിയതെപോകുന്നു എന്നുള്ളതുകൊണ്ടുതന്നെ ആരാലും അറിയപ്പെടാതെ എവിടെയൊക്കെയോ ജീവിച്ചു മരിക്കാന്‍ വിധിക്കപ്പെട്ടവരാകുന്നു. ഇത്തരത്തിലുള്ള ഒരുപാട് കൂട്ടരെ നമുക്കിടയില്‍തന്നെ നോക്കിയാല്‍ കാണാവുന്നതാണ്.

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ തുറന്നുതരുന്ന അനന്തസാധ്യതകള്‍ പോലും വേണ്ടവിധത്തില്‍ ഉപയോഗപ്പെടുത്താന്‍ ഇത്തരക്കാര്‍ക്ക് പലപ്പോഴും കഴിയാറില്ല. അഥവാ ഉപയോഗപ്പെടുത്തിയാല്‍ തന്നെ സമൂഹമാധ്യമമായ ഫേസ്ബുക്കിനു അപ്പുറത്തേക്ക് അതുപോകാറുമില്ല.

പുനര്‍വായനക്ക് വിധേയമാക്കാനുള്ള ബുദ്ധിമുട്ടും അടിക്കടി ഉണ്ടായിക്കൊണ്ടിടിക്കുന്ന അല്‍ഗോരിതം മാറ്റം കാരണം നമ്മള്‍ ഉദ്ദേശിക്കുന്ന രീതിയില്‍ സൃഷ്ടികള്‍ മറ്റുള്ളവരില്‍  എത്താതെ പോകുന്നതും സെര്‍ച്ച്‌ എഞ്ചിനുകളുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്താതെ പോകുന്നതും ഫേസ്ബുക്ക് പോലെയുള്ള മാധ്യമങ്ങളുടെ പോരായ്മകളുമാണ്.

ചിലര്‍ വളരെ ആവേശപൂര്‍വ്വം ബ്ലോഗ്ഗര്‍ ലും മറ്റും ബ്ലോഗ്‌ തുടങ്ങുകയും വളരെകുറച്ചുദിവ സംകൊണ്ടുതന്നെ മടുക്കുകയും അതേ തുടര്‍ന്ന് ആ സംരംഭം നിര്‍ത്തിവെക്കുകയും ചെയ്യുന്നത് പതിവാണ്‌. പ്രോഫഷനലിസം ഇല്ലായ്മയും മാര്‍ക്കറ്റിംഗ് തന്ത്രങ്ങളുടെ അപര്യാപ്തതയുമാണ്‌ പലപ്പോഴും ഇത്തരം ബ്ലോഗുകള്‍ വിജയിക്കാതെപോകുന്നതിന്റെ പ്രധാന കാരണമായി ചൂണ്ടികാട്ടുവാനുള്ളത്. മുഖ്യധാരാ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പലകാരണങ്ങള്‍ കൊണ്ടുതന്നെ സാധാരണക്കാരന്  അപ്രാപ്ത്യവുമാണ്.

അതുകൊണ്ടുതന്നെ ഓണ്‍ലൈന്‍ പബ്ലിഷിംഗ് രംഗത്തും മാര്‍ക്കെറ്റിം രംഗത്തുമുള്ള ചെറിയ അറിവിനെ ഉപയോഗപ്പെടുത്തി ഒരു മലയാളം ഓണ്‍ലൈന്‍ കുട്ടായ്മ രൂപപ്പെടുത്തുക എന്നത്  എന്‍റെ എക്കലത്തെയുമുള്ള ഒരാഗ്രഹമായിരുന്നു.  ആ ആഗ്രഹത്തിന്റെ പൂര്‍ത്തീകരണമാണ് എവിടെ സഫലമാകുന്നത്.  എന്റെ മനസ്സിലെ കുഞ്ഞു ചിന്തകള്‍ കുടാതെ സൗഹൃദ വലയതില്‍നിന്നുമുള്ള ഏതാനും പേരുടെ സൃഷ്ടികള്‍കൂടി ഇതിലൂടെ പുറംലോകത്തെ കാണിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

കുടാതെ മുകളില്‍ പറഞ്ഞതുപോലെയുള്ള കല സാഹിത്യകാരന്മാര്‍ക്ക് എന്നാല്‍ കഴിയുന്ന സഹായവും ചെയ്യുക എന്നതും മറ്റൊരുദ്ദേശമാണ്.

പ്രത്യേകിച്ച് ഒരു അവകാശവാദവും ഇല്ലാതെ നിങ്ങള്‍ക്ക് മുന്നില്‍ വെക്കുന്ന ഈ ചെറു കൂട്ടായ്മയില്‍ പ്രത്യേക ചട്ടക്കൂടില്ലാത്ത ചില ചിതറിയ ചിന്തകള്‍ പോലും ഉള്‍പ്പെടുത്തുവാന്‍ ആഗ്രഹിക്കുന്നു. ഒരു പ്രത്യേക വര്‍ഗത്തിന്റെയോ വര്‍ണ്ണത്തിന്റെയോ രാഷ്ട്രീയ പാര്‍ട്ടിയുടെയോ മാത്രം കൂടെനിന്ന് സംസാരിക്കുന്ന ഒന്നാകില്ല ഇത് എന്ന ഉറപ്പ് മാത്രമാണ് എനിക്ക് നല്‍കാന്‍ കഴിയുക. ദേശവിരുദ്ധവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമല്ലാത്ത എന്തും ഇതിലൂടെ പങ്കുവെക്കാവുന്നതുമാണ്.

അങ്ങനെ നിങ്ങളുടെ ഓരോരുത്തരുടേയും സഹകരണം കൊണ്ടുമാത്രം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുന്ന ഈ ചെറിയ സംരംഭം സസന്തോഷം നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു.

ശിവകുമാര്‍ എന്‍ ആചാരി 

NO COMMENTS

LEAVE A REPLY